Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.R. Krishnaswamy

Palakkad

ടി.ആ​ർ. കൃ​ഷ്ണ​സ്വാ​മി പാ​ർ​ക്കി​ൽ അ​നു​സ്മ​ര​ണ​യോ​ഗം

പാ​ല​ക്കാ​ട്‌: ഗാ​ന്ധി​ജി​യു​ടെ ആ​ഹ്വാ​നം കേ​ട്ട് വ​ക്കീ​ൽ കു​പ്പാ​യം അ​ഴി​ച്ചു​വെ​ച്ച് ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി ഹ്ര​സ്വ​കാ​ലം കൊ​ണ്ട് ത​ന്നെ ചോ​ര​കൊ​ണ്ട് സ​മ​ര​പ​ര​മ്പ​ര​യ്ക്ക് ച​രി​ത്രം എ​ഴു​തി​യ തീ​ക്ഷ​ണ​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു എ​ന്ന് ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി സ്മാ​ര​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വാ​ത​ന്ത്ര്യസ​മ​ര​സേ​നാ​നി​യും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ സ്ഥാ​പ​ക​നു​മാ​യ ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി​യു​ടെ 135 ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മി​തി ക​ൺ​വീ​ന​ർ മോ​ഹ​ൻ ഐ​സ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. സൈ​ഫു​ദ്ദീ​ൻ കി​ച്ച​ലു, ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷെ​നി​ൻ മ​ന്ദി​രാ​ട്, ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, പൊ​ന്നി​ൽ വേ​ണു, ക​ബീ​ർ വെ​ണ്ണ​ക്ക​ര, ജ​നാ​ർ​ദ​ന​ൻ ക​രി​ങ്ക​ര​പ്പു​ള്ളി, കെ. ​ജ​ഗ​ദീ​ഷ് പി​രാ​യി​രി, രാ​ജേ​ഷ് മ​ല​മ്പു​ഴ, കൃ​ഷ്ണ​ൻ തി​രു​നെ​ല്ലാ​യി, അ​ര​വി​ന്ദാ​ക്ഷ​ൻ വെ​ണ്ണ​ക്ക​ര, ഷ​ണ്മു​ഖ​ദാ​സ് ക​ണ്ണാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷ്ണ​സ്വാ​മി പാ​ർ​ക്കി​ലെ പ്ര​തി​മ​യി​ൽ എ. ​രാ​മ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Latest News

Corehub Up